Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ വെടിനിർത്തൽ...

ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ; ​ഖത്തർ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

text_fields
bookmark_border
gaza 9876879
cancel

ദോഹ: ഇസ്രായേൽ ആക്രമണത്തിൽ സമാനതകളില്ലാത്ത മാനുഷിക ദുരന്തം പേറുന്ന ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിനായി കാതോർത്ത് ലോകം. ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി അന്താരാഷ്​ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനത്തിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി ഉടൻ ദോഹയിൽ മാധ്യമങ്ങളെ കാണും.

വെടിനിർത്തൽ കരാർ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ്

ദോഹ: വെടിനിർത്തൽ കരാർ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. അൽജസീറ ചാനലിന് നൽകിയ പ്രതികരണത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ഇക്കാര്യം അറിയിച്ചത്. ബന്ദിമോചനവും വെടിനിർത്തലിനു മുള്ള മധ്യസ്ഥ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹമാസ്, ഇസ്രായേൽ നേതാക്കളുമായി ഖത്തർ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ദോഹ: ​​വെടിനിർത്തൽ കരാർ പ്രഖ്യാപനം സംബന്ധിച്ച വാർത്തസമ്മേളനം ദോഹയിൽ നടക്കാനിരിക്കെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഹമാസ്, ഇസ്രായേൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ്, ഇസ്രായേൽ നേതാക്കളുമായാണ് പ്രധാനമന്ത്രി തിരക്കിട്ട അവസാനഘട്ട കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ, ബന്ദിമോചനവും വെടിനർത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.

ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിർത്തൽ

ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിർത്തലിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഗസ്സയിൽനിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. കരാറിന് സംഘടന അംഗീകാരം നൽകിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി ഇസ്രായേൽ സുരക്ഷ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​കും വെ​ടി​നി​ർ​ത്ത​ൽ. ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, വൃ​ദ്ധ​ർ എ​ന്നി​ങ്ങ​നെ 33 ബ​ന്ദി​ക​ളെ​യാ​കും വി​ട്ട​യ​ക്കു​ക. പ​രി​ക്കേ​റ്റ​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​രെ​യും മോ​ചി​പ്പി​ക്കും. മൂ​ന്ന് ബ​ന്ദി​കൾ ഒ​ന്നാം ദി​വ​സം മോ​ചി​ത​രാ​കും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറ​ത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇ​സ്രാ​യേ​ൽ സേ​നാ പി​ന്മാ​റ്റ​വും അ​നു​ബ​ന്ധ​മാ​യി ആ​രം​ഭി​ക്കും. ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ടി​നി​ർ​ത്ത​ലി​ന്റെ 16ാം നാ​ൾ ആ​രം​ഭി​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ട്ടാ​ള​ക്കാ​ർ, റി​സ​ർ​വ് സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​കും വി​ട്ട​യ​ക്ക​പ്പെ​ടു​ക. പ​ക​ര​മാ​യി ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ മോ​ച​ന​വും ന​ട​ക്കും. 1,000 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​തി​ൽ 190 പേ​ർ 15 വ​ർ​ഷ​മോ അ​തി​ലേ​റെ​യോ ജ​യി​ൽ ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ്. ഇ​തേ ഘ​ട്ട​ത്തി​ൽ വ​ട​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് മ​ട​ക്ക​വും അ​നു​വ​ദി​ക്കും. 23 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ഗ​സ്സ​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും പ​ലാ​യ​നം ചെ​യ്യാ​ത്ത​വ​ർ അ​ത്യ​പൂ​ർ​വ​മാ​കും. ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. ഈ ​ഘ​ട്ട​ത്തി​ലും ഇ​സ്രാ​യേ​ൽ സേ​ന ഗ​സ്സ​യി​ൽ തു​ട​രും. 2023 ഒ​ക്ടോ​ബ​റി​ൽ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ 251 ബ​ന്ദി​ക​ളെ പി​ടി​കൂ​ടി​യ​തി​ൽ 94 പേ​രാ​ണ് ഇ​പ്പോ​ഴും ഹ​മാ​സ് പി​ടി​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 60 ഓ​ളം പേ​ർ മാ​ത്ര​മാ​ണ് ജീ​വ​നോ​ടെ​യെ​ന്നാ​ണ് അ​നു​മാ​നം. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് പ​ക​ര​മാ​യി 1,000 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictGaza Ceasefire
News Summary - Gaza Ceasefire Announcement Soon
Next Story