ഗസ്സ വെടിനിർത്തൽ; യു.എൻ പൊതുസഭയിൽ ഇന്ന് വോട്ടിനിട്ടേക്കും
text_fieldsയുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ചൊവ്വാഴ്ച വോട്ടിനിട്ടേക്കും. യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോ ചെയ്തിരുന്നു.
15 അംഗ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടൻ വിട്ടുനിൽക്കുകയും ചെയ്തപ്പോൾ ബാക്കി 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് 193 രാജ്യങ്ങൾ ഉൾപ്പെടുന്ന യു.എൻ പൊതുസഭയിൽ വോട്ടിനിടുന്നത്. വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ആവശ്യപ്പെട്ട് ഒക്ടോബറിൽ അവതരിപ്പിച്ച പ്രമേയത്തെ 121 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 44 രാജ്യങ്ങൾ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.