ഗസ്സ: മരണം 32142; യു.എൻ മേധാവി ഈജിപ്തിൽ; വടക്കൻ ഗസ്സയിൽ ഹമാസ് ചെറുത്തു നിൽക്കുന്നു
text_fieldsഗസ്സ: ഗസ്സയിലെ റഫയിൽ അഞ്ച് കുട്ടികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. സാധാരണക്കാരെയും കുട്ടികളെയും ഇസ്രായേൽ സൈനികർ പിന്തുടർന്ന് വെടിവെക്കുന്ന വിഡിയോ ദൃശ്യം അൽ ജസീറ ചാനൽ പുറത്തുവിട്ടു. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഇതുവരെ 32,142 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
74,412 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 72 പേർ കൊല്ലപ്പെടുകയും 114 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആറര മാസത്തിനിടെ ആറാമത്തെ പശ്ചിമേഷ്യൻ സന്ദർശനവും കഴിഞ്ഞ് മടങ്ങി. റഫയിലെ ആക്രമണ പദ്ധതി ഉപേക്ഷിക്കണമെന്ന അഭ്യർഥന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളിയതോടെ ഒരു ഫലവുമുണ്ടാക്കാനാകാതെയാണ് ബ്ലിങ്കന്റെ മടക്കം.
വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും ഇസ്രായേൽ സൈന്യം ഹമാസിൽനിന്ന് ശക്തമായ ചെറുത്തുനിൽപ് നേരിടുന്നുണ്ട്. ഇസ്രായേലി സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. അതിനിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഗസ്സയെ പിന്തുണക്കാനും മധ്യസ്ഥ ശ്രമങ്ങൾക്കുമായി ഈജിപ്തിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.