ഗസ്സ മാനുഷിക സഹായം, വെടിനിർത്തൽ: യു.എൻ രക്ഷാസമിതിയിൽ വോട്ടെടുപ്പിന് നീക്കം
text_fieldsയുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തണമെന്നും മാനുഷികസഹായം എത്തിക്കാൻ വഴിയൊരുക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ വോട്ടിനിടാൻ നീക്കം. റഷ്യയും ബ്രസീലും തയാറാക്കിയ കരടുപ്രമേയം തിങ്കളാഴ്ച സമർപ്പിച്ചു. പ്രമേയം പാസാവണമെങ്കിൽ 15 അംഗങ്ങളിൽ ഒമ്പത് രാജ്യത്തിന്റെയെങ്കിലും പിന്തുണ ആവശ്യമാണ്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, യു.എസ് എന്നീ സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരവുമുണ്ട്.
റഷ്യയുടെ കരടുപ്രമേയം അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെടുമ്പോൾ ബ്രസീലിന്റേത് മാനുഷികസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇരുപ്രമേയങ്ങളും സാധാരണക്കാർക്ക് നേരെയുള്ള അതിക്രമത്തെ അപലപിക്കുകയും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ബ്രസീൽ ഹമാസ് ആക്രമണത്തെ പേരെടുത്ത് അപലപിക്കുമ്പോൾ റഷ്യൻപ്രമേയത്തിൽ ഹമാസിന്റെ പേര് പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.