ഗസ്സ തിരക്കിലാണ്, യൂറോപ്പിന് മാസ്ക് നൽകാൻ
text_fieldsഗസ്സ സിറ്റി: സമാനതകളില്ലാത്ത ഇസ്രായേൽ ഉപരോധത്തിൽ ഞെരുങ്ങുേമ്പാഴും ലോകത്തിന് കോവിഡ് പ്രതിരോധ കവചം ഒ രുക്കുന്ന തിരക്കിലാണ് ഗസ്സ. െകാറോണ വ്യാപനം തടയാൻ ദശലക്ഷക്കണക്കിന് മാസ്കുകളാണ് ഈ െകാച്ചു നഗരം നിർമിച്ച ് വിവിധ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കാൻ അനുവദിക്കുന്ന കാലത്തോളം നിർമാണം തുടരുമെന്ന് തയ്യൽശാല ഉടമകൾ പറയുന്നു. തെൻറ സ്ഥാപനത്തിൽ 40 തൊഴിലാളികൾ ഇടതടവില്ലാതെ ജോലിയിലാണെന്ന് ഹസ്‌കോ തയ്യൽ ശാല നടത്തിപ്പുകാരിൽ ഒരാളായ അബ്ദുല്ല ഷെഹാദെ പറഞ്ഞതായി മിഡിലീസ്റ്റ് മോണിറ്റർ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. 14 വർഷമായി തുടരുന്ന ഇസ്രായേലി ഉപരോധവും കോവിഡും തീർത്ത പ്രതിസന്ധിക്കിടയിലും ഗസ്സയിൽ പലയിടത്തായി മാസ്ക് നിർമാണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപരോധം തുടങ്ങിയതു മുതൽ പതിറ്റാണ്ടിലേറെയായി ‘യൂനിപാൽ’ വസ്ത്ര നിർമാണ ഫാക്ടറിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. എന്നാൽ, കോവിഡ് തുടങ്ങിയേതാെട സ്ഥിതിമാറി. വസ്ത്ര നിർമാണത്തിൽ നിന്ന് മാസ്ക്, ഹോസ്പിറ്റൽ ഗൗൺ നിർമാണത്തിലേക്ക് തങ്ങൾ ചുവടുവെച്ചതായി ഫാക്ടറി ഉടമ ബഷീർ അൽ ബവാബ് ‘അൽ ജസീറ’ ചാനലിനോട് പറഞ്ഞു. രാവിലെ മുതൽ നാനൂറോളം പേരാണ് ഇവിടെ മെഡിക്കൽ മാസ്കുകളും ശസ്ത്രക്രിയ ഗൗണുകളും നിർമ്മിക്കുന്നത്.
പ്രാദേശിക, അന്തർദേശീയ വിപണികളിലാണ് മെയ്ഡ് ഇൻ ഗസ്സ മാസ്കുകൾ വിറ്റഴിക്കുന്നത്. കോവിഡ് വ്യാപകമായ യൂറോപ്പാണ് പ്രധാന ഉപഭോക്താക്കൾ. മാസ്കില്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് നിർമാതാക്കൾ പറയുന്നു. മനുഷ്യ ജീവിതം എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങൾക്കും ഉപരിയാണെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.