ഗസ്സ കൂട്ടക്കുരുതി; പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു
text_fieldsഗസ്സ സിറ്റി: ആറു ദിവസം പിന്നിട്ട ഇസ്രായേൽ നരനായാട്ടിൽ പൂർണമായി തകർന്ന് ഗസ്സ. ഇതിനകം തന്നെ നൂറിലധികം പേരുടെ ജീവൻ നഷ്ടമായ അതിക്രമത്തിൽ, നിസ്സഹായരായ ഫലസ്തീൻ ജനത ലോകത്തോട് സഹായം അഭ്യർഥിക്കുകയാണ്. അഭയാർഥി ക്യാമ്പു പോലും വിടാതെ ബോംബിടുന്ന ഭീകരത കൂടുതൽ രൗദ്രമായി മാറുേമ്പാൾ അമേരിക്കയും യു.എന്നും ഉൾപ്പെടെയുള്ളവർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്.
സംഘര്‍ഷം രൂക്ഷമായതോടെ ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. ഇസ്രായേല്‍ ബോംബിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗസ്സയില്‍ യു.എന്‍ നടത്തുന്ന സ്കൂളിലെ ഷെല്‍ട്ടറില്‍ അഭയം തേടി. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം 10,000ഓളം ഫലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അറിയിച്ചു. ടാങ്കുകളുമായി ഇസ്രായേൽ കരയുദ്ധം തുടങ്ങിയതോടെ, വടക്കുകിഴക്കൻ അതിർത്തിയോടു ചേർന്ന ഗസ്സയിലെ കുടുംബങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
രാത്രി തുടരുന്ന വ്യോമാക്രമണങ്ങൾക്ക് പുറമെയാണ് പീരങ്കിയാക്രമണവും ഇസ്രായേൽ തുടങ്ങിയത്. ഇതോടെ ആക്രമണം നീണ്ട യുദ്ധത്തിലേക്കു എത്തുമോയെന്നാണ് ലോകം ആശങ്കപ്പെടുന്നത്. നേരത്തെ തന്നെ ഗസ്സ അതിർത്തിയിൽ വൻ സൈനിക വ്യൂഹം ഇസ്രാേയൽ വിന്യസിച്ചിരുന്നു. ഇതിനു പുറമെ, 9,000ത്തോളം വരുന്ന റിസർവ് മിലിട്ടറി സംഘത്തെയും അതിർത്തിയിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിെൻറ ശക്തികേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ അവകാശപ്പെടുേമ്പാഴും, മരിച്ചു വീഴുന്നതെല്ലാം സാധാരണക്കാരാണ്. അക്രമം അവസാനിപ്പിക്കാൻ യു.എൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇസ്രായേൽ വഴങ്ങിയിട്ടില്ല.
'' വീടുവിട്ട് ഞങ്ങൾ ഇറങ്ങുകയാണ്. പക്ഷേ, രാത്രി ഞങ്ങൾക്ക് സഞ്ചരിക്കാൻ ഭയമാണ്. ഇസ്രായേൽ മിസൈലുകൾ രാത്രി ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ലക്ഷ്യസ്ഥാനത്തേക്ക് എത്തുമോയെന്ന് ഉറപ്പില്ല. ഞങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കണം''- അതിർത്തിയിൽ നിന്ന് പലായനം ചെയ്യുന്ന 19 അംഗ സംഘത്തിലെ മുതിർന്നയാളായ ഹദെയ്ദ മഹ്റൂഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.