Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ...

ഗസ്സയിൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ ഫലസ്​തീനി ബാലൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ഗസ്സയിൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ ഫലസ്​തീനി ബാലൻ കൊല്ലപ്പെട്ടു
cancel

ഗസ്സസിറ്റി: ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട്​ ഗസ്സ-ഇസ്രായേൽ അതിർത്തിയിൽ ഹമാസി​െൻറ നേതൃത്വത്തിൽ കഴിഞ്ഞാഴ്​ച നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തി​െൻറ വെടിയേറ്റ 12കാരൻ ഫലസ്​തീനി ബാലൻ മരിച്ചു. ഹസൻ അബു അൽ നീൽ ആണ്​ മരിച്ചത്​. തലക്ക്​ വെടിയേറ്റ്​ ഗുരുതരമായി പരിക്കേറ്റ ഹസൻ ഒരാഴ്​ചയായി ചികിത്സയിലായിരുന്നു.

അതിർത്തിവേലിക്കടുത്ത്​ വെച്ച്​ ഫലസ്​തീൻ പ്രതിഷേധകർ കല്ലേറ്​ നടത്തിയെന്നാരോപിച്ചാണ്​ ഇസ്ര​ായേൽ സൈന്യം വെടിവെച്ചത്​. ഹസൻ ഉൾപ്പെടെ 40 ഫലസ്​തീനികൾക്കാണ്​ പ്രതിഷേധത്തിനിടെ പരിക്കേറ്റത്​. ഗുരുതരമായി പരിക്കേറ്റ ഹമാസ്​ സേനാംഗം ബുധനാഴ്​ച മരിച്ചിരുന്നു.

പരിക്കേറ്റ ഇസ്രായേൽ സൈനിക​െൻറ നിലയും ഗുരുതരമാണ്​. ഗസ്സക്കുമേലുള്ള ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട്​ ബുധനാഴ്​ചയും പ്രതിഷേധം നടന്നിരുന്നു. തുടർന്ന്​ ഗസ്സയിലേക്ക്​ ചരക്കുവാഹനങ്ങൾക്ക്​ ഇസ്രായേൽ അനുമതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineGaza
News Summary - Gaza: Palestinian boy shot by Israeli army dies from wounds
Next Story