ഗാസയിലെ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; ഏഴ് കുട്ടികൾ ഉൾപ്പെടെ 21 മരണം
text_fieldsഗാസ: ഫലസ്തീനിലെ ഗാസയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. ജബലിയ അഭയാർഥി ക്യാമ്പിലെ നാലുനില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നുണ്ടായ വാതക ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഡോക്ടറും ഫാർമസിസ്റ്റും സർക്കാർ ഉദ്യോഗസ്ഥനും അവരുടെ ഭാര്യമാരും കുട്ടികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഫലസ്തീൻ ആരോഗ്യ വിഭാഗം അറിയിച്ചു.
മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നാണ് ജബലിയ. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ആറ് ലക്ഷത്തോളം അഭയാർഥികളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. അപകടത്തെ 'ദേശീയ ദുരന്തം' ആയി പ്രഖ്യാപിച്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഒരു ദിവസത്തെ ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.