പൊതു തെരഞ്ഞെടുപ്പ്: നവാസ് ശരീഫും സർദാരിയും കൂടിക്കാഴ്ച നടത്തി
text_fieldsഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ്, സീറ്റ് പങ്കിടൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലിം ലീഗ് (പി.എം.എൽ-എൻ) നേതാവുമായ നവാസ് ശരീഫും മുൻ പ്രസിഡൻറും പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) സഹ ചെയർമാനുമായ ആസിഫ് അലി സർദാരിയും യു.എ.ഇയിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ ഭരണകക്ഷിയായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിൽ (പി.ഡി.എം) പങ്കാളികളാണ് ഇരു കക്ഷികളും.
വരുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടാനായാൽ ആർക്കൊക്കെ പദവികൾ ലഭിക്കും, തെരഞ്ഞെടുപ്പിന് മുമ്പ് കെയർ ടേക്കർ സംവിധാനത്തിലുണ്ടാകേണ്ടവർ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എ.ഇയിലെ കൂടിക്കാഴ്ചക്ക് പിന്നാലെ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ആഗസ്റ്റ് 12നാണ് നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി തീരുന്നത്. 60 ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.