പ്രതിപക്ഷ പ്രക്ഷോഭം; കിർഗിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി
text_fieldsമോസ്കോ: തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ജനങ്ങളും രംഗത്തിറങ്ങിയതോടെ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ െതരഞ്ഞെടുപ്പ് ഫലം അസാധുവാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.
തലസ്ഥാനമായ ബിഷ്കെക് അടക്കം നഗരങ്ങളിൽ ആയിരങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയതോടെയാണ് നടപടി. പ്രധാനപ്പെട്ട സർക്കാർ ഒാഫിസുകൾ പിടിച്ചെടുത്ത പ്രക്ഷോഭകർ, പ്രസിഡൻറ് സൂറോൺബായ് ജീബെകോയെ പുറത്താക്കുമെന്നും പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിെൻറ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട് പാർട്ടികൾക്കായിരുന്നു മേധാവിത്തം. ഇതോെട തെരഞ്ഞെടുപ്പ് കൃത്രിമം ചൂണ്ടിക്കാട്ടി 12ലധികം പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ തെരുവിലിറങ്ങി.
പാർലമെൻറും പ്രസിഡൻറിെൻറ ഒാഫിസും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാർ കൈയടക്കി. പൊലീസിനെയും സുരക്ഷ സേനയെയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കവും പരാജയപ്പെട്ടു.
സംഘർഷങ്ങളിൽ ഒരാൾ മരിക്കുകയും 600ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഴിമതി കേസിൽ 11 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ പ്രസിഡൻറ് അൽമാസ്ബെക് അതംബയേവിനെ മോചിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.