ജനറൽ മുഹമ്മദ് ഇദ്രിസ് ദേബി ഛാദ് പ്രസിഡൻറ്
text_fieldsഞ്ചമീന: മധ്യ ആഫ്രിക്കൻ രാജ്യമായ ഛാദിലെ പ്രസിഡൻറ് ഇദ്രിസ് ദേബി ഇറ്റ്നോ (68) വിമതരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് മകൻ ജനറൽ മുഹമ്മദ് ഇദ്രിസ് ദേബി (37) ഇടക്കാല പ്രസിൻറായി അധികാരമേറ്റു. സൈനിക ജനറൽ ആണ് പുതിയ പ്രസിഡൻറിന്റെ പ്രഖ്യാപനം നടത്തിയത്.
സായുധ സേനയുടെ തലവനാണ് നിലവിൽ മുഹമ്മദ്. 30 വർഷമായി പ്രസിഡൻറ് പദത്തിലുള്ള ദേബി ഈ മാസം 11ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ആറു വർഷം കൂടി അധികാരത്തിൽ തുടരാനിരിക്കെയാണ് കൊല്ലപ്പെടുന്നത്.
പ്രതിപക്ഷകക്ഷികൾ ബഹിഷ്കരിച്ച െതരഞ്ഞെടുപ്പിെൻറ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ദേബി കൊല്ലപ്പെട്ടത്. അപകടകരമായ പോരാട്ട മേഖലയിലേക്ക് പ്രസിഡൻറ് പോയതിന് ഇനിയും സർക്കാർ വിശദീകരണം നൽകിയിട്ടില്ല.
1990ൽ അന്നത്തെ പ്രസിഡൻറ് ഹിസനെ ഹേബിറിനെ അട്ടിമറിച്ചാണ് ദേബി അധികാരത്തിലെത്തിയത്. ഭരണത്തിനിടെ ഒട്ടേറെ വധശ്രമങ്ങളെയും അട്ടിമറിശ്രമങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ദേബി മധ്യ ആഫ്രിക്കയിലെ കരുത്തരായ നേതാക്കളിൽ ഒരാളായിരുന്നു.
അതേസമയം, രാജ്യത്തിെൻറ സമ്പത്ത് ദുർവ്യയം ചെയ്യുന്നതിലും എതിരാളികളെ അടിച്ചമർത്തുന്നതിലും അദ്ദേഹത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. വടക്കൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.