പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശർറഫ് അത്യാസന്നനിലയിൽ
text_fieldsദുബൈ: പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുശർറഫിന്റെ ആരോഗ്യനില അതീവ ഗുരുതരം. യു.എ.ഇയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് മുശർറഫ് എന്ന് അദ്ദേഹത്തിന്റെ സഹായിയും മുൻ പാക് മന്ത്രിയുമായ ഫവാദ് ചൗധരി അറിയിച്ചു. ഒരുകാലത്ത് മുശർറഫിന്റെ മാധ്യമവക്താവായിരുന്നു ചൗധരി.
78 വയസാണ് മുശർറഫിന്. 1999നും 2008നുമിടെയാണ് മുശർറഫ് പാകിസ്താൻ പ്രസിഡന്റായിരുന്നത്. മുശർറഫിന്റെ മകൻ ബിലാലുമായി സംസാരിച്ച് രോഗവിവരങ്ങൾ തിരക്കിയതായും ചൗധരി അറിയിച്ചു. മുശർറഫ് അന്തരിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോ വധക്കേസിൽ മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റങ്ങളുൾപ്പെടെ ചുമത്തപ്പെട്ട മുശർറഫ് 2016 മുതൽ ദുബയിലാണ്. ചികിത്സയുടെ പേരിൽ രാജ്യം വിട്ട അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.
1943 ആഗസ്റ്റ് 11ന് പഴയ ഡൽഹിയിലെ ഹവേലിയിലാണ് മുശർറഫിെൻറ ജനനം. നാലാം വയസ്സിൽ വിഭജന കാലത്ത് കുടുംബം കറാച്ചിയിലേക്ക് കുടിയേറിയതാണ്. പാക് വിദേശകാര്യവകുപ്പിൽ സെക്രട്ടറിയായിരുന്ന പിതാവ് സയ്യിദ് മുശർറഫിെൻറ ജോലിയാവശ്യാർഥം 1949 മുതൽ 1956 വരെ തുർക്കിയിയിലാണ് താമസിച്ചത്. 1961 ലാണ് പാക്കിസ്ഥാനിലെ സൈനിക അക്കാദമിയിൽ മുശർറഫ് ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.