മുശർറഫിന്റെ അവയവങ്ങൾ പ്രവർത്തനരഹിതമെന്ന് കുടുംബം
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് റിട്ട. ജനറൽ പർവേസ് മുശർറഫിന്റെ അവയവങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. മൂന്നാഴ്ചയായി മുശർറഫിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പൂർണ ആരോഗ്യവാനായി മടങ്ങിവരുമെന്ന പ്രതീക്ഷ അസ്‍തമിച്ചതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
മുശർറഫിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്. അതേസമയം, മുശർറഫ് വെന്റിലേറ്ററിലാണെന്ന മാധ്യമറിപ്പോർട്ടുകൾ കുടുംബം തള്ളി. നേരത്തേ മുശർറഫ് മരിച്ചെന്ന് രീതിയിൽ പാക്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2001 മുതൽ 2008വരെയാണ് അദ്ദേഹം പാക് പ്രസിഡന്റായിരുന്നത്.
മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭുട്ടോ വധക്കേസിലുൾപ്പെടെ കുറ്റാരോപിതനായ മുശർറഫ് ശിക്ഷ ഭയന്ന് ആറുവർഷമായി ദുബയിലാണ് കഴിയുന്നത്. 1999ൽ നവാസ് ശരീഫ് സർക്കാരിനെ അട്ടിമറിച്ചാണ് മുശർറഫ് അധികാരം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.