ജോർജിയയിൽ വീണ്ടും വോട്ടെണ്ണും
text_fieldsവാഷിങ്ടൺ: യു.എസിൽ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ജോർജിയയിൽ വീണ്ടും വോട്ടെണ്ണുമെന്ന് അറിയിച്ച് അധികൃതർ. ഇരു സ്ഥാനാർഥികളും തമ്മിൽ നേരിയ വോട്ട് വ്യത്യാസം മാത്രം നില നിൽക്കുന്നതിനാലാണ് വീണ്ടും വോട്ടെണ്ണാൻ തീരുമാനിച്ചത്. ഏകദേശം 4000 വോട്ടിൻെറ വ്യത്യാസം മാത്രമാണ് ഇരു സ്ഥാനാർഥികളും തമ്മിലുള്ളത്.
50 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും തമ്മിലുള്ള വ്യത്യാസം നേരിയതാണ്. ഇതിനാലാണ് വീണ്ടും വോട്ടെണ്ണാൻ തീരുമാനിച്ചതെന്ന് ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്പർഗർ പറഞ്ഞു.
ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ബൈഡൻ വിജയിച്ചാൽ റിപബ്ലിക്കുകൾക്ക് അത് കനത്ത തിരിച്ചടിയാവും നൽകുക. വർഷങ്ങളായി റിപബ്ലിക്കുകൾക്കൊപ്പം നിൽക്കുന്ന സംസ്ഥാനമാണ് ജോർജിയ. അവസാനമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോർജിയയിൽ ജയിച്ചത് 1992ലാണ്.
ജോർജിയയിൽ വീണ്ടും വോട്ടെണ്ണുന്നത് സംബന്ധിച്ച് അധികൃതർക്ക് തീരുമാനമെടുക്കാനാവില്ല. സ്ഥാനാർഥികളിലൊരാൾ ആവശ്യപ്പെട്ടാൽ മാത്രമേ അവിടെ വീണ്ടും വോട്ടെണ്ണു. നേരത്തെ പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടെന്ന് ആരോപിച്ച് ട്രംപ് ജോർജിയ കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, കോടതി ഇത് തള്ളിയതിന് പിന്നാലെയാണ് ജോർജിയയിൽ വീണ്ടും വോട്ടെണ്ണുമെന്ന് അറിയിപ്പ് പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.