Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിഷാംശം ശരീരത്തിലെത്തിയ പുടി​െൻറ എതിരാളിയുടെ നില ഗുരുതരം
cancel
Homechevron_rightNewschevron_rightWorldchevron_rightവിഷാംശം...

വിഷാംശം ശരീരത്തിലെത്തിയ പുടി​െൻറ എതിരാളിയുടെ നില ഗുരുതരം

text_fields
bookmark_border

മോസ്​കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ്​ വ്ലാദിമിർ പുടി​െൻറ കടുത്ത വിമർശകനുമായ അലക്​സി നാവൽനിയുടെ നില അതി ഗുരുതരമായി തുടരുന്നു. സൈബീരിയയിലെ ഒാംസ്​കി​െല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാവൽനിയെ, ജർമനിയിലെ ആശുപത്രിയിലേക്ക്​ മാറ്റണമെന്ന ആവശ്യം ഡോക്​ടർമാർ നിരസിച്ചു. അതേസമയം, ജർമൻ ഡോക്​ടർമാർ അദ്ദേഹത്തെ പരിശോധിച്ചു.

ആറ്​ മണിക്കൂറിലധികം വിമാനയാത്ര ചെയ്​ത്​ ബർലിനിൽ എത്തിക്കുന്നത്​ അപകടകരമാണെന്ന്​ പറഞ്ഞാണ്​ ഡോക്​ടർമാർ ഇൗ ആവശ്യം നിരസിച്ചതെന്ന്​ നാവൽനിയുടെ വക്താവ്​ കിറ യർമിഷ്​ പറഞ്ഞു. സൈബീരിയൻ നഗരമായ ടോംസ്​കിൽനിന്ന്​ മോസ്​കോയിലേക്കുള്ള യാത്രക്കിടെ അബോധാവസ്ഥയിലായതിനെ തുടർന്നാണ്​ വിമാനം അടിയന്തരമായി ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

നാവൽനിയുടെ ശരീരത്തിൽ അപകടകരമായ വിഷാംശം ഡോക്​ടർമാർ കണ്ടെത്തിയതായി അ​േദ്ദഹത്തി​െൻറ അനുയായി ഇവാൻ ഷാട്​നോവ്​ പറഞ്ഞു. എന്നാൽ, അധികൃതർ ഇക്കാര്യം നിഷേധിച്ചു. വിഷാംശം കണ്ടെത്താനായിട്ടില്ലെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladmir putinAlexei Navalny
Next Story