'താടി ഒളിമ്പിക്സ് 2021'; നീളൻ താടിയും കൊമ്പൻ മീശയുമായി മത്സരിക്കാനെത്തിയവരുടെ ചിത്രങ്ങൾ കാണാം
text_fieldsനല്ല കട്ടതാടിയുടെയും മീശയുടെയും ആരാധകരാണ് പലരും. പല ഡിസൈനുകളിൽ വെട്ടിയും ഒതുക്കിയും വൃത്തിയായി ചിലർ താടിക്കൊണ്ടുനടക്കും. മറ്റു ചിലർ യാതൊരു ശ്രദ്ധയും താടിക്കും മീശക്കും നൽകാറില്ല. എന്നാൽ വൃത്തിയായി താടിയും മീശയും കൈകാര്യംചെയ്യുന്നവർക്ക് ഒരു മത്സരം ഏർപ്പെടുത്തിയാലോ? ജർമനിയിൽ നല്ല താടിക്കാരനെ തെരഞ്ഞെടുക്കാൻ ഒരു ചാമ്പ്യൻഷിപ്പ് തന്നെയുണ്ട്.
'താടി ഒളിമ്പിക്സ്' എന്നറിയപ്പെടുന്ന 2021ലെ ജർമൻ ബിയാർഡ് ആൻഡ് മസ്റ്റാഷ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞദിവസം അരങ്ങേറി. സ്വന്തം താടിയെയും മീശയെയും ജീവനുതുല്യം സ്നേഹിക്കുന്നവരായിരുന്നു ഇവിടെയെത്തിയ മത്സരാർഥികൾ.
രാജ്യത്തിന്‍റെ തെക്ക് കിഴക്കൻ എഗിങ് ആം സീയിലായിരുന്നു മത്സരം. നൂറോളം പേർ തങ്ങളുടെ വെട്ടി വെടുപ്പായി വിവിധ ഡിസൈനുകളിലെ താടിയും മീശയുമായി മത്സരിക്കാനെത്തി.
താടിയുടെയും മീശയുടെയും കട്ടിയുടെയും നീളത്തിന്‍റെയും അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക. താടിയും മീശയും നാച്ചുറൽ ആയിരിക്കണമെന്നും ജെല്ലോ മറ്റു ഉൽപ്പന്നങ്ങളോ ഉപേയാഗിച്ചവ ആയിരിക്കരുതെന്നും മത്സരാർഥികൾക്ക് നിർദേശം നൽകിയിരുന്നു.
പരിപാലനമാണ് താടിയുടെ വളർച്ചയുടെ താക്കോലെന്ന് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്ന ക്ലബിന്‍റെ പ്രസിഡന്‍റ് ക്രിസ്ത്യൻ ഫീച്ച് പറഞ്ഞു.
താടി ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി നെതർലന്റ്സ്, ഇറ്റലി, സ്വിറ്റ്സർലന്റ്, ഓസ്ട്രിയ, ഇസ്രായേൽ എന്നിവിടങ്ങളിൽ മത്സരാർഥികൾ എത്തിയിരുന്നു. താടി ഒളിമ്പിക്സിൽ എത്തിയവരുടെ ചിത്രങ്ങൾ കാണാം.
(ചിത്രങ്ങൾക്ക് കടപ്പാട്: REUTERS Lukas Barth )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.