ജർമനിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ ടാങ്ക് എത്തിച്ച് പ്രതിഷേധം
text_fieldsബർലിൻ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ ജർമനിയിലെ റഷ്യൻ എംബസിക്കു മുന്നിൽ ടാങ്ക് സ്ഥാപിച്ച് പ്രതിഷേധം. കഴിഞ്ഞ വർഷം മാർച്ച് 31ന് യുക്രെയ്ൻ തലസ്ഥാനമായ കിയവിനു സമീപം ടാങ്ക് വേധ മൈൻ ഉപയോഗിച്ച് തകർത്ത ടാങ്കാണ് ബർലിനിൽ എത്തിച്ചത്. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെയും യുക്രെയ്നിയൻ നാഷനൽ മ്യൂസിയം ഓഫ് മിലിട്ടറി ഹിസ്റ്ററിയുടെയും സഹകരണത്തോടെയാണ് ടാങ്ക് എത്തിച്ചത്.
ബർലിനിലെ സ്റ്റോറി ബങ്കർ മ്യൂസിയം ക്യൂറേറ്റർ വീലാൻഡ് ഗീബൽ, സഹപ്രവർത്തകൻ എന്നാ ലെൻസെ എന്നിവരാണ് പ്രതിഷേധം നയിക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരം പ്രതിഷേധത്തിന് ഇവർ അനുമതി ചോദിച്ചിരുന്നെങ്കിലും റോഡ് സുരക്ഷ ഉൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞു. കോടതി വഴിയാണ് ഇപ്പോൾ അനുമതി നേടിയത്. തിങ്കളാഴ്ച വരെ ടാങ്ക് എംബസിക്കു മുന്നിൽ വെക്കും. തുടർന്ന് യൂറോപ്യൻ പര്യടനം നടത്തുമെന്നും ഗീബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.