ബാലലൈംഗിക പീഡനം തടയുന്നതിൽ മുൻ മാർപാപ്പ ബെനഡിക്ട് 16ാമൻ പരാജയമെന്ന് ജർമൻ അന്വേഷണ റിപ്പോർട്ട്
text_fieldsബർലിൻ: കുട്ടികൾക്കെതിരായ ലൈംഗികപീഡനം തടയുന്നതിൽ മുൻ മാർപാപ്പ ബെനഡിക്ട് 16ാമൻ പരാജയമായിരുന്നുവെന്ന് ജർമൻ അന്വേഷണ റിപ്പോർട്ട്. ജർമനിയിൽ പ്രവർത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫൽ സ്പിൽകെർ വാസ്ല് (ഡബ്ല്യൂ.എസ്.ഡബ്ല്യൂ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1945നും 2019നും ഇടയില്‍ മ്യൂണിക്, ഫ്രെയ്‌സിങ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചായിരുന്നു അന്വേഷണം.
1977 മുതല്‍ 1982 വരെ മ്യൂണിക് അതിരൂപതയിലെ ആര്‍ച്ച് ബിഷപ് മുന്‍ മാര്‍പാപ്പയായ ബെനഡിക്ട് 16ാമനായിരുന്നു. ജോസെഫ് റാത്‌സിംഗെര്‍ എന്നാണ് ഇദ്ദേഹത്തിെൻറ പേര്. ഡബ്ല്യൂ.എസ്.ഡബ്ല്യൂവില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി 94കാരനായ പോപ് ബെനഡിക്ട് 16ാമന്‍ 82 പേജുകളുള്ള പ്രസ്താവന നല്‍കിയതായാണ് റിപോർട്ട്.
2005 മുതല്‍ 2013 വരെയായിരുന്നു അദ്ദേഹം മാര്‍പാപ്പയായിരുന്നത്. 2013ല്‍ സ്ഥാനമൊഴിയുഞ്ഞു. 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്നും സ്വയം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു ബെനഡിക്ട് 16ാമന്‍.
നിരവധി ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ തുടര്‍ച്ചയായി പുറത്തുവന്നിരുന്നു. കുട്ടികള്‍ക്കെതിരായി സഭക്കുള്ളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് 2018ല്‍ ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സ് നടത്തിയ അന്വേഷണത്തിെൻറ റിപ്പോര്‍ട്ട് പ്രകാരം, ജര്‍മനിയില്‍ 1946നും 2014നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 കുട്ടികളെ 1670 പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്.
ആരോപണങ്ങൾ ബെനഡിക്ട് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.