മുസ്ലിം സംഘടനക്ക് ജർമനിയിൽ നിരോധനം
text_fieldsബർലിൻ: തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നും ഇറാനെയും ഹിസ്ബുല്ലയെയും പിന്തുണക്കുന്നുവെന്നും ആരോപിച്ച് മുസ്ലിം മത സംഘടനയെ ജർമനി നിരോധിച്ചു. ഇസ്ലാമിക് സെൻറർ ഹാംബർഗിനും (ഐ.ഇസെഡ്.എച്ച്) അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന് ഫെഡറൽ ആഭ്യന്തര, കമ്യൂണിറ്റി മന്ത്രാലയം അറിയിച്ചു. സംഘടനയുടെ സ്വത്തുക്കളും കണ്ടുകെട്ടി.
ഐ.ഇസെഡ്.എച്ച് ജൂതവിരോധം പ്രചരിപ്പിക്കുന്നതായും ഇവരുടെ ആശയങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വതന്ത്ര ജുഡീഷ്യറിക്കും ജനാധിപത്യ സർക്കാറിനും എതിരാണെന്നും മന്ത്രാലയം പറഞ്ഞു. നിരോധനത്തോടെ നാല് ശിയ പള്ളികൾ അടച്ചുപൂട്ടും.കഴിഞ്ഞ നവംബറിൽ സംഘടനയുമായി ബന്ധമുള്ള 55 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. സംഘടനയുടെ നിഗൂഢമായ പ്രവർത്തനം സംബന്ധിച്ച രേഖകൾ പരിശോധനയിൽ കണ്ടെടുത്തതായും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.