ഇന്ത്യ, ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങൾക്കുള്ള യാത്ര വിലക്ക് ജർമനി നീക്കി
text_fieldsബർലിൻ: കോവിഡ് ഡെൽറ്റ വകഭേദം പടർന്നുപിടിച്ച ഇന്ത്യ, ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയ യാത്ര വിലക്ക് ജർമനി നീക്കി. ഇന്ത്യ, നേപ്പാൾ, റഷ്യ, പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബർട്ട് കോച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഇതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ ക്വാറൻറീൻ, കോവിഡ് പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല.
കോറോണ വൈറസിെൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായിട്ടാണ് ജർമനി വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റ് രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടൻ സന്ദർശിച്ച വേളയിൽ ചാൻസലർ ആംഗല മെർക്കലും സൂചന നൽകിയിരുന്നു.
എന്നാൽ ഇപ്പോഴും ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനിയുടെ യാത്ര വിലക്ക് നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.