പൗരത്വനിയമം ലഘൂകരിച്ച് ജർമനി; വിദഗ്ധ തൊഴിലാളികളെ ആകർഷിക്കൽ ലക്ഷ്യം
text_fieldsബെർലിൻ: കുടിയേറ്റം ശക്തിപ്പെടുത്താനും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനും പൗരത്വ വ്യവസ്ഥകൾ ലഘൂകരിക്കാൻ ജർമനി. ഇതുസംബന്ധിച്ച നിയമനിർമാണത്തിന് വെള്ളിയാഴ്ച ജർമൻ പാർലമെന്റ് അംഗീകാരം നൽകി.
ലിബറൽ സഖ്യം മുന്നോട്ട് വച്ച പദ്ധതിക്ക് 382-234 വോട്ടിനാണ് അംഗീകാരം ലഭിച്ചത്. 23 എം.പിമാർ വിട്ടുനിന്നു. ജർമ്മൻ പൗരത്വം വിലകുറയ്ക്കുമെന്ന് വാദിച്ച് പ്രതിപക്ഷം എതിർത്തു. നിലവിലെ എട്ട് വർഷത്തിന് പകരം അഞ്ച് വർഷമായി ജർമനിയിലുള്ളവർക്ക് പൗരത്വം നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയോ ജർമൻ ഭാഷയിൽ വൈദഗ്ധമോ ഉള്ളവർക്ക് മൂന്നുവർഷം കൊണ്ട് പൗരത്വം ലഭിക്കും.
നിലവിൽ ഇത് ആറ് വർഷമാണ്. ഇരട്ട പൗരത്വം നിലനിർത്താനുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും. രക്ഷിതാവ് അഞ്ച് വർഷമായി നിയമാനുസൃതം ജർമനിയിൽ താമസക്കാരാണെങ്കിൽ രാജ്യത്ത് ജനിച്ച കുട്ടികൾ സ്വമേധയാ പൗരന്മാരാകും. നിലവിൽ എട്ടുവർഷമാണ് ഇതിന്റെ പരിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.