Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 11:44 PM IST Updated On
date_range 27 Jun 2022 11:44 PM ISTവിമാനത്താവളത്തിൽ ജീവനക്കാരുടെ ക്ഷാമം തീർക്കാൻ ജർമനി വിദേശികളെ തേടുന്നു
text_fieldsbookmark_border
Listen to this Article
ബെർലിൻ: രാജ്യത്തെ എയർപോർട്ടുകളിൽ ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധിയായി മാറിയ സാഹചര്യത്തിൽ വിദേശികളെവെച്ച് പരിഹാരം കണ്ടെത്താൻ ജർമനി. തിരക്കുകാലത്തേക്ക് മാത്രമായി താൽക്കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. തുർക്കിയിൽനിന്ന് ആയിരക്കണക്കിന് ജീവനക്കാരെ കൊണ്ടുവരാൻ ജർമൻ വിമാനത്താവള സേവന ദാതാക്കൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കോവിഡ്കാല നിയന്ത്രണങ്ങൾ അവസാനിച്ച് പതിവുതിരക്കുകളിലേക്ക് വിമാനത്താവളങ്ങൾ തിരികെയെത്തിയതോടെയാണ് ജീവനക്കാരുടെ കുറവ് വില്ലനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story