ആ 10 വയസ്സുകാരിയുടെ മരണം േപ്ലഗ് ബാധിച്ച്; യു.എസിന് ഭീതിയാകുമോ പുതിയ പകർച്ചവ്യാധി?
text_fieldsവാഷിങ്ടൺ: അടുത്ത കാലംവരെ ലോകത്ത് മഹാഭീതിയായി പടർന്ന േപ്ലഗ് തിരിച്ചുവരുന്നു? യു.എസ് നഗരമായ െകാളറാഡോയിൽ 10 വയസ്സുകാരി മരണത്തിന് കീഴടങ്ങിയതോടെയാണ് വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ ആദ്യ േപ്ലഗ് മരണം സ്ഥിരീകരിച്ചത്. ഈ വർഷം കൊളറാഡോയിൽ രണ്ടാമത്തെ േപ്ലഗ് കേസാണിതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ അയൽഗ്രാമങ്ങളായ സാൻ മിഗ്വേൽ, എൽ പാസോ, ബൗൾഡർ, ഹ്യുവർഫാനോ, ആദംസ്, ലാ പ്ലാറ്റ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിലായി േപ്ലഗ് കണ്ടെത്തിയതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം യു.എസിൽ മൊത്തം അഞ്ചു പേരിലാണ് േപ്ലഗ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്.
'കറുത്ത മരണം' അഥവാ ബ്ലാക് ഡെത്ത് എന്ന പേരിൽ ലോകമറിഞ്ഞ േപ്ലഗ് ബാധ ദശലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത പകർച്ചവ്യാധിയാണ്. ചെള്ള് പോലുള്ള ചെറുജീവികളിൽനിന്നും മറ്റുമായി മനുഷ്യരിലേക്ക് പകരുന്ന രോഗം അതിവേഗമാണ് മറ്റുള്ളവരിലെത്തുന്നത്. ആധുനിക വൈദ്യശാസ്ത്രം ഇതിനെതിരെ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചതിനാൽ മരണ സംഭവങ്ങൾ കുറവാണ്. അതിനാൽ തന്നെ ഭീതിയുടെ സാഹചര്യവുമില്ല.
ചൈനയിലെ ക്വിൻഹായ് പ്രദേശത്തുനിന്ന് ലോകമെങ്ങും പടർന്നിരുന്ന േപ്ലഗ് നീണ്ട കാലം ലോകത്തെ ഭീതിയിൽ നിർത്തിയ അസുഖമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.