Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൈക്കിങ്ങിനിടെ കാൽ...

ഹൈക്കിങ്ങിനിടെ കാൽ വഴുതി; 200 അടി താഴ്ചയിലേക്ക് വീണ് 20കാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഹൈക്കിങ്ങിനിടെ കാൽ വഴുതി; 200 അടി താഴ്ചയിലേക്ക് വീണ് 20കാരിക്ക് ദാരുണാന്ത്യം
cancel
camera_alt

ഗ്രേസ് റോളോഫ്

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിലുള്ള യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരിക്ക് 200 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം. അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.

ഹൈക്കിങ്ങിൽ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാതനും മകളും. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ ക‍യറുന്നതിനിടെ, കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിന്‍റെ കാൽ വഴുതിയത്. ജൊനാതൻ നോക്കിനിൽക്കെയാണ് മകൾ അഗാധ ഗർത്തത്തിലേക്ക് പതിച്ചത്. പിന്നാലെ അടിയന്തര ഹെൽപ് ലൈൻ നമ്പരായ 911ലേക്ക് വിളിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതര പരിക്കേറ്റ ഗ്രേസിനരികിൽ എത്തിയത്.

പാറക്കെട്ടിന് മുകളിലെത്താൻ കുറഞ്ഞ ദൂരം മാത്രം ശേഷിക്കെയാണ് മകൾ വീണതെന്ന് ജൊനാഥൻ ഓർക്കുന്നു. 2006 മുതൽ ഇവിടെ കാൽവഴുതി വീണ് മരിക്കുന്ന ആറാമത്തെ ആളാണ് ഗ്രേസ്. ഹൈക്കിങ്ങിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ തയാറാവാണമെന്ന് ജൊനാഥൻ അധികൃതരോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsAccidents
News Summary - Dad, my shoes are slippery, says girl, falls 200 feet to death in California
Next Story