ഗ്ലാസ്ഗോ കരാർ: ഇന്ത്യയുടെ ഇടപെടലിൽ എതിർപ്പ്
text_fieldsഗ്ലാസ്ഗോ: ചെറുദ്വീപുകൾ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പ്രമേയത്തിലെ അവസാനഘട്ടത്തിലെ തിരുത്തലിൽ എതിർപ്പ് പ്രകടിപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന കൽക്കരി ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറക്കുന്നതോടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിലെത്തിക്കുകയെന്ന ലക്ഷ്യം ബാലികേറാമലയായി തുടരുമെന്നും രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ സത്വരനടപടികൾക്കായുള്ള കരാറിലെ അവസാന മിനിറ്റിലെ മാറ്റത്തിന് ഇന്ത്യയാണ് കാരണം. ഇത് ഞെട്ടിപ്പിച്ചതായും ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബിൽ ഹരെ പറഞ്ഞു.
കൽക്കരിനിലയങ്ങൾ പൂർണമായി നിർത്തലാക്കണമെന്നതിനു പകരം സമയബന്ധിതമായി നിർത്തലാക്കും എന്ന വാക്ക് പ്രമേയത്തിൽ ചേർക്കണമെന്നാണ് ഇന്ത്യ നിർദേശിച്ചത്.
കൽക്കരി ഉൗർജം പൂർണമായി നിർത്തി പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കണമെന്ന നിർദേശവും ഇന്ത്യ എതിർത്തിരുന്നു. പെട്രോളിയം ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറക്കണമെന്നും കൽക്കരിനിലയങ്ങൾ ഉപേക്ഷിക്കണമെന്നുമുള്ള നിർദേശങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തുടക്കം മുതൽ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.