തീരുമാനത്തിലെത്താതെ ഗ്ലാസ്ഗോ സമ്മേളനം പരിസമാപ്തിയിലേക്ക്
text_fieldsഗ്ലാസ്ഗോ: സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ രണ്ടാഴ്ചയായി നടക്കുന്ന യു.എൻ കാലാവസ്ഥ സമ്മേളനം(സി.ഒ.പി26)സമാപനത്തിലേക്ക്. നിരവധി വിഷയങ്ങളിൽ ചർച്ച നടന്നെങ്കിലും തീരുമാനത്തിലെത്താതെയാണ് ലോകനേതാക്കൾ പിരിയുന്നത്.
ഈ സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനമെന്ന ദുരന്തം തടയാൻ ലോകനേതാക്കൾ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി കുറക്കണമെന്നായിരുന്നു 2015ലെ പാരീസ് ഉച്ചകോടിയുടെ പ്രധാന അജണ്ട. ഈ ലക്ഷ്യം കൈവരിക്കാൻ ലോകരാജ്യങ്ങൾ ശ്രദ്ധചെലുത്തണമെന്നാണ് യു.എൻ നിർദേശം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ചചെയ്യാൻ 200 നടുത്ത് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗ്ലാസ്ഗോയിൽ സമ്മേളിച്ചത്.
വെള്ളപ്പൊക്കം, കാട്ടുതീ, കടൽനിരപ്പ് ഉയരൽ എന്നീ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്നത് തടയാനുള്ള സത്വര നടപടികളെക്കുറിച്ചും രാഷ്ട്രനേതാക്കൾ ചർച്ച ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം തടയാൻ കൂട്ടായ ശ്രമങ്ങളാണു വേണ്ടതെന്ന് സി.ഒ.പി26 പ്രസിഡൻറ് അലോക് ശർമ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.