കോവിഡ് ബാധിതർ 61 ലക്ഷം; ബ്രസീലിൽ ശനിയാഴ്ച മാത്രം 33,274 കേസുകൾ
text_fieldsസാവോ പോളോ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ലാറ്റിനമേരിക്കയിൽ കോവിഡ് മരണം 50,000 കഴിഞ്ഞു. വൻകരയിലെ രോഗബാധിതരുടെ എണം 10 ലക്ഷത്തിൽ കൂടുതലാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലാണ് വൻകരയിലെ പകുതിയിലേറെ രോഗികളും. ഒരുദിവസത്തെ റെക്കോഡ് രോഗബാധിതരെ രേഖപ്പെടുത്തിയ ബ്രസീലിൽ ആകെ കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തിനടുത്തെത്തി.
ബ്രസീലിൽ ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകൾ റിപോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 956 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലിലെ മൊത്തം രോഗബാധിതരുടെ എണ്ണം 498,440 ആയി. 28,834 പേരാണ് ഇതുവരെ മരിച്ചത്. 205,371 പേർ രോഗമുക്തി നേടി. ബ്രസീലിനൊപ്പം ചിലെ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളും മഹാമാരിക്കെതിരെ കനത്ത പോരാട്ടത്തിലാണ്.
ലോകത്ത് 24 മണിക്കൂറിനിടെ 124,103 പുതിയ കേസുകൾ കൂടി റിപോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 61,50,483 ആയി. മൊത്തം കോവിഡ് മരണം 370,506 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച് 4084 പേരാണ് മരിച്ചത്. ലോകത്തിതുവരെ 2,734,546 പേരാണ് രോഗമുക്തി നേടിയത്.
അമേരിക്കയിൽ ഇന്നലെ മാത്രം 1015 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 105, 557 പേരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 23,290 പുതിയ രോഗികളെക്കൂടി ചേർത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,816,820 ആയി. 535,238 പേരാണ് രോഗമുക്തി നേടിയത്. 181,827 കോവിഡ് ബാധിതരുള്ള ഇന്ത്യ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.