Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മരണം അരക്കോടി...

കോവിഡ്​ മരണം അരക്കോടി പിന്നിട്ടു; കൂടുതൽ അമേരിക്കയിൽ

text_fields
bookmark_border
covid 19
cancel

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ മഹാമാരി കാരണം ജീവൻ നഷ്​ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം 50,04,370 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ആകെ കോവിഡ്​ രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4,66,000 പുതിയ കോവിഡ്​ കേസുകളാണ്​ റി​പ്പോർട്ട്​ ചെയ്തത്​. ​

യു.എസ്​.എ (4.67 കോടി), ഇന്ത്യ (3.4 കോടി), ബ്രസീൽ (2.1 കോടി) എന്നീ രാജ്യങ്ങളെയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ചത്​. ഇൗ രാജ്യങ്ങൾ തന്നെയാണ്​ മരണസംഖ്യയുടെ കാര്യത്തിലും ആദ്യ മൂന്ന്​ സ്​ഥാനങ്ങളിലെത്തിയത്​. 7.6 ലക്ഷമാളുകളാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 6.07 ലക്ഷമാളുകൾ മരിച്ച ബ്രസീലാണ്​ രണ്ടാമത്​. ഇന്ത്യയിൽ 4.57 ലക്ഷം പേർ​ മഹാമാരിക്ക്​ കീഴടങ്ങി​.

ലോകത്ത്​ ഇതുവരെ 22,35,29,314 പേർ കോവിഡിൽ നിന്ന്​ മുക്തി നേടിയിട്ടുണ്ട്​. 1,82,09,755 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. അതിൽ 74,768 പേരുടെ നില ഗുരുതരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid death
News Summary - Global COVID-19 deaths hit five million
Next Story