ഉയിഗൂർ മുസ്ലിംകൾക്കെതിരായ പീഡനത്തിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം
text_fieldsബ്രിട്ടൻ: ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയിഗൂർ മുസ്ലിംകളിലെ സ്ത്രീകൾക്കു നേരെ നടക്കുന്ന വ്യവസ്ഥാപിത ലൈംഗിക-ശാരീരിക പീഡനങ്ങളെ അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ഉയിഗൂർ മുസ്ലിംകൾക്ക് 'പുനർ വിദ്യാഭ്യാസം' നൽകാനെന്ന പേരിൽ ചൈനീസ് സർക്കാർ സ്ഥാപിച്ച ക്യാമ്പുകളിൽ നടക്കുന്ന കടുത്ത പീഡനങ്ങൾ ബി.ബി.സിയാണ് പുറത്തു കൊണ്ടുവന്നത്.
ഞെട്ടിപ്പിക്കുന്നതാണ് ഈ അതിക്രമങ്ങളെന്നും ഇതിന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഈ അതിക്രമങ്ങൾക്ക് ചൈന ഉത്തരവാദിത്തമേൽക്കുന്നതിനുള്ള അന്താരാഷ്ട്ര പരിശ്രമങ്ങൾക്ക് ബ്രിട്ടൻ നേതൃത്വം നൽകുമെന്ന് മന്ത്രി നിഗൽ ആദംസ് പറഞ്ഞു. അക്രമത്തെ ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസെ പായ്നെയും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.