Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇന്ത്യയിലേക്ക്​...

'ഇന്ത്യയിലേക്ക്​ വി​ട്ടോ...'; വാക്​സിനെടുക്കാൻ വിസമ്മതിക്കുന്ന പൗരൻമാരെ ഭീഷണിപ്പെടുത്തി ഫിലിപ്പീൻസ്​ പ്രസിഡൻറ്​

text_fields
bookmark_border
Rodrigo Duterte
cancel

മനില: രാജ്യ​ത്തെ കോവിഡ്​ വാക്​സിനേഷൻ മന്ദഗതിയിലായതിന്​ പിന്നാലെ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി ഫിലിപ്പീൻസ്​ പ്രസിഡൻറ്​ റൊഡ്രിഗോ ദുതർതേ. വാക്​സിൻ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും ഇവ​ർക്ക്​ ബലമായി വാക്​സിൻ കുത്തിവെക്കുമെന്നും വാക്​സിനെടുക്കാൻ താൽപര്യമില്ലാത്തവർ രാജ്യം വിട്ട്​ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'വാക്​സിൻ എടുത്തോളൂ, അല്ലെങ്കിൽ ജയിലിലാകും. ഇന്ത്യയിലേക്കോ അ​​േമരിക്കയിലേക്കോ പോയിക്കോളൂ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ ഇവിടെ ഉള്ളിടത്തോളം വൈറസ്​ വാഹകരാകാൻ സാധിക്കും. അത്​ കൊണ്ട്​ വാക്​സിൻ എടുക്കുക' കഴിഞ്ഞ ദിവസം മനിലയിൽ വെച്ച്​ മാധ്യമങ്ങളിലൂടെ ദുതർതേ പറഞ്ഞു.

അല്ലെങ്കിൽ എല്ലാ ഗ്രാമത്തലവൻമാരോടും വാക്​സിൻ എടുക്കാൻ വിസമ്മതിക്കുന്നവരുടെ പട്ടിക വാങ്ങി അവർക്ക്​ പന്നികൾക്ക്​ കുത്തിവെക്കുന്ന ഇവർമെക്​ടിൻ കുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ കുറഞ്ഞ ശതമാനം ആളുക​ളേ വാക്​സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ. വാക്​സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത്​ രജിസ്​ട്രേഷൻ നിർത്തിയിരിക്കയാണ്​.കഴിഞ്ഞദിവസം 28,000 പേർക്ക്​ വാക്​സിനേഷന്​ അറിയിപ്പ്​ നൽകിയിട്ടും 4,402 പേർ മാത്രമാണ്​ എത്തിയത്​.

ഫിലിപ്പീൻസിൽ ഇതുവരെ 13.9 ലക്ഷം ആളുകൾക്കാണ്​ കോവിഡ്​ ബാധിച്ചത്​. 24,372 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ജൂൺ 20 വരെ 21 ലക്ഷം ആളുകൾ വാക്​സിനേഷന്​ വിധേയമായതായാണ്​ കണക്ക്​. ഈ വർഷം തന്നെ രാജ്യത്തെ ഏഴ്​ കോടിയാളുകളുകളെയും വാക്​സിനേഷന്​ വിധേയമാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

കോവിഡ്​ സാഹചര്യത്തെ നേരിടുന്നതിൽ കാർക്കശ്യം കാണിക്കുന്ന ദുതർതേയുടെ നിലപാടുകൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഡെൽറ്റ വകഭേദം തടയാൻ അതിർത്തികൾ അടക്കുന്നതടക്കം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്​ ഫിലീപ്പീൻസ്​. കോവിഡ്​ കാലത്ത്​ സ്​കൂളുകൾ തുറക്കേണ്ടെന്ന നിലപാടിലാണ്​ അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesRodrigo Duterteindiacovid vaccine
News Summary - 'Go to India': Philippines President threatens citizens who refuse Covid vaccine
Next Story