റുഡോള്‍ഫ് സ്റ്റെഫാൻ വീഗലിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ
text_fieldsന്യൂഡൽഹി: പോളിഷ് ജീവശാസ്ത്രജ്ഞന്‍ റുഡോള്‍ഫ് സ്റ്റെഫാന്‍ വീഗലിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിൽ. ടൈഫസ് എന്ന പകര്‍ച്ചവ്യാധിക്കെതിരായ ആദ്യത്തെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാണ് റുഡോൾഫ് സ്റ്റെഫാന്‍ വീഗൽ. ഇദ്ദേഹം സ്വന്തം ലാബില്‍ ടെസ്റ്റ് ട്യൂബ് ഉയര്‍ത്തി നോക്കുന്ന ദൃശ്യമാണ് 138ാം ജന്മദിനത്തിൽ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ലോകമഹായുദ്ധകാലത്ത് ഏറെ കാലം ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധിയായിരുന്നു ടൈഫസ്. അദ്ദേഹം വികസിപ്പിച്ച വാക്‌സിന്‍ അന്ന് ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുണ്ടായി.1883 സെപ്റ്റംബര്‍ രണ്ടിന് ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന മൊറാവിയയിലെ പ്രെറാവിലാണ് വീഗലിന്റെ ജനനം. ഓസ്ട്രിയ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വീഗലിന്റെ മാതാപിതാക്കള്‍. പിന്നീട് വിഗലിന്റെ കുടുംബം പോളണ്ടിലേക്ക് കുടിയേറി.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജർമനി പോളണ്ട് കീഴടക്കിയപ്പോൾ വീഗലിന് വാക്സിൻ പ്രൊഡക്ഷൻ പ്ലാന്‍റ് ആരംഭിക്കേണ്ടതായി വന്നു. ഇന്ന് റുഡോൾഫ് വീഗൽ എന്ന ശാസ്ത്രജ്ഞനെ ലോകം തിരച്ചറിയുകയും ബഹുമതികൾ നൽകുകയുമുണ്ടായി. രണ്ട് തവണ നോബൽ പ്രൈസ് നോമിനേഷൻ ലഭിച്ച ശാസ്ത്രജ്ഞനാണ് റുഡോൾഫ് വീഗൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.