അഫ്ഗാൻ സർക്കാറിന്‍റെ ഇമെയിലുകൾ ലോക്ക് ചെയ്ത് ഗൂഗ്ൾ
text_fieldsവാഷിങ്ടൺ: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ സർക്കാറിന്‍റെ ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഗൂഗ്ൾ. അഫ്ഗാൻ സർക്കാറും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള ബന്ധത്തിന്‍റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടുന്ന ഇമെയിലുകളാണ് ഗൂഗ്ൾ താൽകാലികമായി ബ്ലോക്ക് ചെയ്തതെന്ന് റോയിട്ടോഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത വിവരം ഗൂഗ്ൾ അറിയിച്ചുവെന്നാണ് റോയിേട്ടഴ്സ് വിശദീകരിക്കുന്നത്. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചില ഇമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കാൻ ഉചിതമായ നടപടിയുണ്ടാകുമെന്നും ഗൂഗ്ൾ വിശദീകരിച്ചു. മുൻ അഫ്ഗാൻ സർക്കാറിലെ ഉദ്യോഗസ്ഥരുടെ ഇമെയിലുകളിലേക്ക് കടന്നു കയറാൻ താലിബാൻ ശ്രമം നടത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെയാണ് ഗൂഗ്ൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന സൂചനകളും വരുന്നത്.
അഫ്ഗാൻ സർക്കാറിന്‍റെ കീഴിൽ വരുന്ന രണ്ട് ഡസനോളം സ്ഥാപനങ്ങൾ ഔദ്യോഗിക ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ഗൂഗ്ൾ സെർവറുകളാണ് ഉപയോഗിച്ചത്. ധനകാര്യം, വ്യവസായം, ഉന്നതവിദ്യഭ്യാസം, ഖനനം തുടങ്ങിയ മന്ത്രാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം ചില മന്ത്രാലയങ്ങൾ മൈക്രോസോഫ്റ്റിന്റെ ഇമെയിലുകളും ഉപയോഗിച്ചിട്ടുണ്ട്. അത് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ മൈക്രോസോഫ്റ്റ് സ്വീകരിക്കുമോയെന്നതിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.