തായ്ലൻഡിൽ അഭയം തേടിയ ഗോടബയയോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായി റിപ്പോർട്ട്
text_fieldsബാങ്കോക്ക്: സിംഗപ്പൂരിൽനിന്ന് തായ്ലൻഡിൽ അഭയംതേടിയ പുറത്താക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയോട് സുരക്ഷാ കാരണങ്ങളാൽ ഹോട്ടൽ മുറിയിൽതന്നെ കഴിയാൻ നിർദേശിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള ഹോട്ടലിലാണ് ഗോടബയയുടെ താമസമെന്നാണ് വിവരം. എന്നാൽ, സ്ഥലമേതാണെന്ന് സൂചനയില്ല.
സിംഗപ്പൂരിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഗോടബയ തായ്ലൻഡിലെത്തിയത്. ഒപ്പം മൂന്ന് പേരുമുണ്ട്. സംഘം ഫൂക്കറ്റിൽ ഇറങ്ങാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും വിവരംചോരുമെന്ന ആശങ്കയെ തുടർന്ന് വിമാനം ബാങ്കോക്കിലെ സൈനിക വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.