ഏഴ് ആഴ്ച മുമ്പ് നാടുവിട്ട ഗോടബയ തിരിച്ചെത്തി
text_fieldsകൊളംബോ: രാജ്യത്തെ സാമ്പത്തികത്തകർച്ച സൃഷ്ടിച്ച പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ തിരിച്ചെത്തി. ഏഴ് ആഴ്ച മുമ്പ് രാജ്യംവിട്ടശേഷം മാലദ്വീപ്, സിംഗപ്പൂര്‍, തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശകവിസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം കൊളംബോ വിമാനത്താവളത്തിലിറങ്ങിയത്. നേരത്തേ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസതി ഉള്‍പ്പെടെ കൈയേറിയിരുന്നു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐ.എം.എഫ് 2.9 ബില്യൺ ഡോളർ വായ്പ നൽകാൻ പ്രാഥമിക സമ്മതം അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗോടബയയുടെ തിരിച്ചെത്തൽ.
73കാരനായ അദ്ദേഹം സിംഗപ്പൂരിൽനിന്ന് ബാങ്കോക് വഴി വാണിജ്യവിമാനത്തിലാണ് കൊളംബോയിലെത്തിയത്. പാർട്ടിനേതാക്കളും അനുയായികളും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സുരക്ഷക്കായി സൈന്യം പ്രത്യേക വിഭാഗം രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.