യുക്രെയ്നിൽനിന്ന് ധാന്യകയറ്റുമതി സാധാരണ നിലയിലേക്ക്
text_fieldsകിയവ്: യു.എൻ, തുർക്കിയ എന്നിവയുടെ കാർമികത്വത്തിൽ നിലവിൽ വന്ന കരാർ പ്രകാരം യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതിക്ക് വേഗം കൂടുന്നു. ബുധനാഴ്ച മാത്രം 70,000 ടൺ ധാന്യം കയറ്റുമതി ചെയ്യാനായി അഞ്ചു കപ്പലുകൾ കോർണോമോർസ്ക് തുറമുഖത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഗോതമ്പ്, ചോളം, സൂര്യകാന്തി എണ്ണ എന്നിവയാണ് കടൽ കടക്കുക. ആഗസ്റ്റ് ആദ്യത്തിൽ കരാർ നിലവിൽ വന്ന ശേഷം 17 ദിവസത്തിനിടെ 24 കപ്പലുകളാണ് രാജ്യംവിട്ടത്. വരുംനാളുകളിൽ ഇത് കൂടുതൽ ശക്തിയാർജിക്കുമെന്നാണ് കരുതുന്നത്.
പ്രതിമാസം 50-60 ലക്ഷം ടൺ കാർഷിക ഉൽപന്നങ്ങളാണ് റഷ്യൻ അധിനിവേശത്തിന് മുമ്പ് യുക്രെയ്നിൽനിന്ന് കയറ്റിപ്പോയിരുന്നത്.നിലവിലെ സാഹചര്യം തുടർന്നാൽ വൈകാതെ 30 ലക്ഷം ടൺ ധാന്യം കയറ്റിയയക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.