ഗ്രീസിൽ ശമനമില്ലാതെ കാട്ടുതീ; നൂറുകണക്കിനു വീടുകൾ കത്തിനശിച്ചു
text_fieldsആതൻസ്: ഗ്രീസിൽ ദിവസങ്ങളായി ശമനമില്ലാതെ തുടരുന്ന കാട്ടുതീയിൽ നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ മേഖലയിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനമായ ആതൻസിലെ പട്ടണങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും തദ്ദേശവാസികളെയുമാണ് ഒഴിപ്പിച്ചത്. അണക്കാനുള്ള ശ്രമങ്ങൾക്കിടയിലും ശക്തമായ കാറ്റും ഉയർന്ന താപനിലയും കാട്ടുതീയുടെ തോത് കൂട്ടുകയാണ്.
ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 20ഓളം വാട്ടർ ബോംബിങ് വിമാനങ്ങൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ്,യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 10 ദിവസത്തിനകം 56,655 ഹെക്ടർ മേഖലയാണ് കാട്ടുതീയിലെരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.