ഗ്രീൻ ഡയമണ്ട്, ചന്ദനപ്പെട്ടി: ജോ ബൈഡനും പ്രഥമവനിതയ്ക്കും മോദിയുടെ സമ്മാനം
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും അതിഥിയായി ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനും പങ്കെടുത്തു. ജോ ബൈഡനും പ്രഥമവനിതയ്ക്കും പ്രധാനമന്ത്രി സമ്മാനങ്ങൾ നൽകി.
ജോ ബൈഡന് കൈകൊണ്ട് നിർമിച്ച ചന്ദനപ്പെട്ടിയും ജിൽ ബൈഡന് ഗ്രീൻ ഡയമണ്ടുമാണ് സമ്മാനമായി നൽകിയത്. ഗണപതിയുടെ ഒരു വെള്ളി വിഗ്രഹവും ഒരു ദിയയുമാണ് (എണ്ണ വിളക്കും) ചന്ദനപ്പെട്ടിയിൽ ഉണ്ടായിരുന്നത്. 7.5 കാരറ്റ് വജ്രമാണ് പേപ്പർ പൾപ്പ് കൊണ്ട് നിർമിച്ച ഒരു പെട്ടിയിൽ ജിൽ ബൈഡന് സമ്മാനിച്ചത്. ഇത് കർ-ഇ-കലംദാനി എന്നും അറിയപ്പെടുന്നു.
ബൈഡനിൽ നിന്ന് കൈകൊണ്ട് നിർമിച്ച പുരാതന അമേരിക്കൻ പുസ്തകം ഗാലി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഒരു വിന്റേജ് അമേരിക്കൻ ക്യാമറയും അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്തകവും റോബർട്ട് ഫ്രോസ്റ്റിന്റെ സമാഹരിച്ച കവിതകളുടെ ഒപ്പിട്ട ആദ്യ പതിപ്പും ഇതോടൊപ്പം സമ്മാനിച്ചു.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന യോഗാ സെഷനിൽ റെക്കോർഡ് സൃഷ്ടിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാഷിങ്ടണിലെത്തിയത്. ചൊവ്വാഴ്ച ന്യൂയോർക്കിൽ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം സി.ഇ.ഒമാർ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.