Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ...

അഫ്​ഗാനിൽ വിവാഹാഘോഷത്തിനിടെ തോക്കുധാരികളുടെ ആക്രമണം

text_fields
bookmark_border
gunshot
cancel

കാബൂൾ: കിഴക്കൻ അഫ്​ഗാനിസ്​താനിൽ വിവാഹച്ചടങ്ങിൽ സംഗീത പരിപാടി നിർത്തണമെന്നാവശ്യപ്പെട്ട്​ തോക്കുധാരികളുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും 10 പേർക്ക്​ പരിക്കേറ്റതായും അധികൃതർ പറഞ്ഞു. താലിബാൻ അംഗങ്ങളാണെന്ന്​ പറഞ്ഞാണ്​ ആക്രമികൾ വെടിയുതിർത്തത്​. മൂന്ന്​ ആക്രമികളിൽ രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തതായി താലിബാൻ അറിയിച്ചു.

താലിബാൻ മുമ്പ്​ അഫ്​ഗാൻ ഭരിച്ചപ്പോൾ സംഗീതം നിരോധിച്ചിരുന്നു. ഇത്തവണ അധികാരം പിടിച്ചെടുത്തപ്പോൾ സംഗീതപരിപാടികൾക്ക്​ താലിബാൻ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. നംഗാർഹർ പ്രവിശ്യയിലാണ്​ കഴിഞ്ഞ ദിവസം വിവാഹാഘോഷം നടന്നത്​.നാലു ദമ്പതികളാണ്​ ചടങ്ങിൽ വിവാഹിതരായത്​.

ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ പ്രാദേശിക ​താലിബാ​ൻ നേതാവി​െൻറ അനുമതി വാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GunmenAfghanistan
News Summary - Gunmen kill 3 after row over music playing at wedding party in Afghanistan
Next Story