ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ അമേരിക്കയിൽ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: നിരോധിത ഖലിസ്ഥാൻ വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) സ്ഥാപകൻ ഗുർപത്വന്ത് സിങ് പന്നുൻ അമേരിക്കയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടമരണമാണെന്നും അതല്ല ആസൂത്രിത കൊലപാതകമാണെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിഖുകാർക്ക് പ്രത്യേക രാഷ്ട്രമായ ഖാലിസ്ഥാൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എസിലെ ഹൈവേ 101ൽ നടന്ന വാഹനാപകടത്തിലാണ് പന്നുൻ മരിച്ചത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഖാൻകോട്ട് സ്വദേശിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലത്രെ. 2020ൽ യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകൾ ഇദ്ദേഹത്തിനെതിരെയുണ്ട്.
കഴിഞ്ഞ മാസം രണ്ട് ഖലിസ്ഥാൻ നേതാക്കൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഖാലിസ്ഥാൻ വിഘടനവാദി അമൃതപാൽ സിങ്ങിന്റെ വലംകൈയായിരുന്ന അവതാർ സിങ് ഖണ്ഡയയാണ് മരിച്ചവരിൽ ഒരാൾ. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം രക്താർബുദം ബാധിച്ചതായുള്ള മെഡിക്കൽ രേഖകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ സിഖ് ഗുരുദ്വാരയിൽ വെച്ചാണ് നിജ്ജാർ കൊല്ലപ്പെട്ടത്. സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.