അമേരിക്കയിൽ ജലവിതരണ സംവിധാനത്തിൽ ഹാക്കിങ് ശ്രമം; പ്ലാൻറ് ഓപറ്റേറുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി
text_fieldsവാഷിങ്ടൺ: യു.എസിലെ ഫ്ലോറിഡയിൽ ജലവിതരണ ശൃംഖലയിൽ അട്ടിമറി ശ്രമം നടന്നതായി റിപ്പോർട്ട്. ഓൾഡ്സ്മാറിലെ കംപ്യൂട്ടർ നിയന്ത്രണത്തിലുള്ള ജല ശുദ്ധീകരണ സംവിധാനം ഹാക് ചെയ്താണ് അട്ടിമറിശ്രമം. വെള്ളിയാഴ്ചയാണ് സംഭവം. പുറത്തുനിന്ന് ആരോ കംപ്യൂട്ടർ സംവിധാനം നിയന്ത്രിക്കാൻ ശ്രമിച്ചത് പ്ലാൻറ് ഓപറേറ്ററുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആദ്യമത് കാര്യമാക്കിയില്ല.
വീണ്ടും സംഭവം ആവർത്തിച്ചപ്പോഴാണ് ഹാക്കിങ് ആണെന്ന് സംശയിച്ചത്. കൃത്യസമയത്ത് പ്ലാൻറ് ഓപറേറ്റർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കംപ്യൂട്ടർ സംവിധാനം ഹാക് ചെയ്ത് വെള്ളത്തിെൻറ അസിഡിറ്റി നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോക്സൈഡിെൻറ അളവ് കൂട്ടുകയായിരുന്നു. ഇത് മനസ്സിലാക്കി ഓപറേറ്റർ സോഡിയം ഹൈഡ്രോക്സൈഡിെൻറ അളവ് കുറച്ചത് വൻ അപകടം ഒഴിവാക്കി. ജലശുദ്ധീകരണ സംവിധാനത്തിൽ ഹാക്കിങ് നടന്നതായി ഓൾഡ്സ്മാർ മേയറും പിനെലസ് കൗണ്ടി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹാക്കിങ് സ്ഥിരീകരിച്ചതിനു പിന്നാലെ ജലശുദ്ധീകരണ സംവിധാനത്തിെൻറ റിമോട്ട് ആക്സസ് പ്രോഗ്രാം തൽകാലത്തേക്ക് മരവിപ്പിച്ചു. ആരാണ് ഹാക്കിങ് നടത്തിയതെന്ന് മനസ്സിലായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.