ഹാഫിസ് സഇൗദിെൻറ വക്താവിന് 15 വർഷം തടവ്
text_fieldsലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ (ജെ.യു.ഡി) തലവനുമായ ഹാഫിസ് സഈദിെൻറ വക്താവ് യഹ്യ മുജാഹിദിന് പാക് ഭീകരവിരുദ്ധ കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു.
ഭീകരതക്ക് ധനസഹായം നൽകിയ കേസിലാണ് വിധി. കഴിഞ്ഞ മാസം മറ്റൊരു ഭീകര ധനസഹായ കേസിൽ മുജാഹിദിന് കോടതി 32 വർഷം തടവ് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാഹോർ ഭീകര വിരുദ്ധ കോടതി, ജെ.യു.ഡിയുടെ മുതിർന്ന നേതാവ് സഫർ ഇഖ്ബാലിന് 15 വർഷവും സഈദിെൻറ ബന്ധു ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കിക്ക് ആറുമാസവും തടവുശിക്ഷ വിധിച്ചു.
ഇഖ്ബാലിന് നേരത്തെ കോടതി 26 വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസിലെ ഭീകര വിരുദ്ധ വിഭാഗം ജെ.യു.ഡി നേതാക്കൾക്കെതിരെ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പലതിലും സഈദും പ്രതിയാണ്. ലശ്കറെ ത്വയ്യിബയുടെ മുഖ്യധാര സംഘടനയാണ് ജെ.യു.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.