പ്രസിഡൻറിെൻറ വധം: വിദേശ സൈന്യത്തെ അയക്കണമെന്ന് ഹെയ്തി
text_fieldsപോർട്ടോ പ്രിൻസ്: പ്രസിഡൻറ് ജൊവിനെൽ മോയ്സിയുടെ വധത്തോടെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ രാജ്യത്തെ സംരക്ഷിക്കാൻ യു.എസും യു.എന്നും സൈനികരെ അയക്കണമെന്ന് അഭ്യർഥിച്ച് ഹെയ്തിയിലെ ഇടക്കാല സർക്കാർ.
എന്നാൽ ഈ സമയത്ത് സഹായത്തിനായി ഹെയ്തിയിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് യു.എസ് വ്യക്തമാക്കി. 28 വിദേശ കമാൻഡോസംഘമാണ് പ്രസിഡൻറിനെ വധിച്ചതെന്ന് കഴിഞ്ഞ ദിവസം ഹെയ്തി പൊലീസ് വ്യക്തമാക്കിയിരുന്നു. തലസ്ഥാനമായ പോർട്ടോ പ്രിൻസിൽ നടന്ന ഏറ്റുമുട്ടലിൽ നാലുപേരെ വധിക്കുകയും 17 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ കൊളംബിയൻ സൈന്യത്തിൽ നിന്ന് വിരമിച്ചവരും തായ്വാനുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന എട്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.അതേസമയം, അന്വേഷണത്തിൽ സഹായിക്കാൻ എഫ്.ബി.ഐ, ആഭ്യന്തര സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ അയക്കുമെന്നും യു.എസ് അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഹെയ്തിയിലേക്ക് സമാധാനപാലകരെ അയക്കുന്നത് സംബന്ധിച്ച് യു.എൻ രക്ഷാസമിതി അംഗങ്ങളുടെ അനുമതി തേടണം. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഹെയ്തിയെ സ്ഥിരതയിലാക്കാനും ഈ വർഷം ഒടുവിൽ തെരഞ്ഞെടുപ്പ് നടത്താനുമാണ് ഇടക്കാല സർക്കാറിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.