ഹെയ്തി പ്രസിഡൻറിൻെറ വധം: നാലുപേരെ പൊലീസ് വധിച്ചു
text_fieldsപോർേട്ടാ പ്രിൻസ്: ഹെയ്തി പ്രസിഡൻറ് ജൊവിനെൽ മൊയ്സിയുടെ കൊലപാതകത്തിനു പിന്നിലെ നാലുപേരെ സുരക്ഷസേന വെടിവെച്ചുകൊന്നു. രണ്ടുപേരെ പിടികൂടിയിട്ടുമുണ്ട്. വെടിവെച്ചുകൊന്ന നാലുപേരും കൂലിപ്പടയാളികളാണെന്ന് പൊലീസ് ഡയറക്ടർ ജനറൽ ലിയോൺ ചാൾസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ സേന ഇവരെ കീഴടക്കിയത്. പ്രസിഡൻറിെൻറ വധത്തോടെ കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്തി കൂടുതൽ രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങി.
കൊലപാതകത്തിനു പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറിന് വെടിയേറ്റതിനു പിന്നാലെ പ്രതിഷേധവുമായി ജനം െതരുവിലിറങ്ങിയിരുന്നു. തുടർന്നാണ് അക്രമസംഭവങ്ങൾ തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സായുധ സംഘം പോർട്ടോ പ്രിൻസിലെ വസതിയിൽ അതിക്രമിച്ചുകയറി ജൊവിനെൽ മൊയ്സിയെ വെടിവെച്ചു കൊന്നത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തിെൻറ ഭാര്യ മാർട്ടീനി ആശുപത്രിയിലാണ്. വിദേശ പരിശീലനം ലഭിച്ച അക്രമികളാണ് കനത്ത സുരക്ഷ ഭേദിച്ച് മൊയ്സിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് യു.എസിലെ ഹെയ്തിയൻ അംബാസഡർ ബൂഷിറ്റ് എഡ്മണ്ട് പറഞ്ഞു. ആക്രമണത്തിൽ യു.എസും ലാറ്റിനമേരിക്കൻ രാജ്യങ്ങളും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.