ഹെയ്തി പ്രസിഡൻറിനെ വീട്ടിൽകയറി വെടിവെച്ചുകൊന്നു
text_fieldsപോർട്ടോ പ്രിൻസ്: കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്തിയുടെ പ്രസിഡൻറ് ജൊവിനെൽ മൊയ്സി(53) അജ്ഞാതസംഘത്തിെൻറ വെടിയേറ്റു മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ സായുധ സംഘം രാത്രിയിൽ പോർട്ടോ പ്രിൻസിലെ വസതിയിൽ അതിക്രമിച്ചുകയറി ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോെഡ ജോസഫ് അറിയിച്ചു. പ്രസിഡൻറിെൻറ ചുമതല തനിക്കാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൊയ്സിയുടെ ഭാര്യ മാർട്ടീനി ആശുപത്രിയിലാണ്. പ്രസിഡൻറിെൻറ വധത്തോടെ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും കൊണ്ട് പൊറുമുട്ടിയ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
രണ്ടുവർഷത്തിലേറെയായി പൊതുതെരഞ്ഞെടുപ്പു നടക്കാതെ പാർലമെൻറ് പിരിച്ചുവിട്ട സാഹചര്യത്തിൽ സവിശേഷ അധികാരത്തിെൻറ പിൻബലത്തിലായിരുന്നു മൊയ്സി അധികാരത്തിൽ തുടർന്നത്. ഈ വർഷമൊടുവിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. െകാല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പുതിയ പ്രധാനമന്ത്രിയായി ഏരിയൽ ഹെൻറിയെ മൊയ്സി തെരഞ്ഞെടുത്തത്.
കരീബിയൻ രാഷ്ട്രങ്ങളിലെ ഏറ്റവും ദരിദ്രരാജ്യമാണ് ഹെയ്തി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനൊപ്പം രാജ്യത്ത് അടുത്തിടെയായി സായുധസംഘങ്ങൾ മോചനദ്രവമാവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവവും വർധിച്ചിരുന്നു.
പ്രകൃതി ദുരന്തങ്ങൾക്കൊപ്പം ദാരിദ്ര്യവും ജനങ്ങളെ വലക്കുകയാണ്. ഇത്തരം ദുരിതങ്ങൾക്കിടയിലും ജനങ്ങളുടെ ക്ഷേമത്തിനായി നടപടിയെടുക്കുന്നില്ലെന്ന് മൊയ്സിനെതിരെ ആരോപണമുയർന്നിരുന്നു. 2021 അവസാനിക്കുേമ്പാഴേക്കും രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.എൻ രക്ഷാസമിതിയും യു.എസും യൂറോപ്പും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.