'ഹാലോവീൻ': ദക്ഷിണകൊറിയയിൽ ആഘോഷത്തിനിടെ തിക്കുംതിരക്കും; മരണസംഖ്യ 149 ആയി, 150 പരിക്ക്
text_fieldsസോൾ: ഹാലോവീൻ ദിനത്തിനിടയിലെ ദക്ഷിണകൊറിയയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 149 ആയി. 150 പേർക്ക് പരിക്കേറ്റു.തലസ്ഥാനമായ സോളിലെ ഇറ്റാവോണിൽ ആഘോഷസ്ഥലത്ത് ഒരു ലക്ഷത്തോളം പേർ ഒത്തുകൂടിയിരുന്നതായാണ് റിപ്പോർട്ട്. ഇടുങ്ങിയ വഴിയിൽ നിരവധി പേർ പ്രവേശിച്ചതാണ് അപകട കാരണം.
ഹൃദയാഘാതമുണ്ടായവർക്ക് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് സി.പി.ആർ ഉൾപ്പെടെ അടിയന്തര പരിചരണം നൽകി. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം പേരടങ്ങുന്ന എമർജൻസി ടീമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപകടത്തിൽ മരിച്ച 13 പേരുടെ മൃതദേഹം മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സിയോൾ യോങ്സാൻ അഗ്നിരക്ഷവകുപ്പ് തലവൻ ചോയി സിയോങ് ബീം പറഞ്ഞു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ തെരുവിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഹാലോവീൻ ആഘോഷങ്ങൾ നടന്നിട്ടില്ല. ദക്ഷിണകൊറിയയിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപമാണ് സ്ഥിരമായി ഹാലോവീൻ ആഘോഷങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.