Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2023 7:45 AM IST Updated On
date_range 2 Dec 2023 7:45 AM ISTഹമാസ് ആക്രമണം: ഒരു വർഷം മുമ്പ് ഇസ്രായേലിന് വിവരം ലഭിച്ചതായി റിപ്പോർട്ട്
text_fieldsbookmark_border
ന്യൂയോർക്: ഹമാസ് ആക്രമണം നടത്തുമെന്ന് ഒരു വർഷം മുമ്പ് തന്നെ ഇസ്രായേലിന് വിവരം ലഭിച്ചതാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ‘ജെറീക്കോ മതിൽ’ എന്ന് കോഡ് നാമം നൽകിയ 40 പേജുള്ള രേഖയിൽ മിന്നലാക്രമണ സാധ്യതയെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. എന്നാൽ, ഇസ്രായേൽ സൈന്യവും ഇന്റലിജൻസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് തള്ളുകയായിരുന്നു. ഇത്തരമൊരു ആക്രമണം നടത്താൻ ഹമാസിന് കഴിയില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈനിക ഇന്റലിജൻസിന് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഇസ്രായേലിലെ ഹാരറ്റ്സ് പത്രവും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story