ബന്ദിമോചന നിലപാടിൽ മാറ്റമില്ലെന്ന് ഇസ്മാഈൽ ഹനിയ്യ; ‘ഗസ്സ ഭരണത്തിൽനിന്ന് ഹമാസിനെ ഒഴിവാക്കാൻ ഫലസ്തീൻ ജനത സമ്മതിക്കില്ല’
text_fieldsഗസ്സ: യുദ്ധം അവസാനിച്ചാൽ ഹമാസിനെ ഒഴിവാക്കി പാശ്ചാത്യ-അറബ് പിന്തുണയുള്ള മറ്റൊരു ഭരണകൂടത്തെ ഗസ്സയുടെ ചുമതല ഏൽപിക്കുമെന്ന ഇസ്രായേൽ അവകാശവാദത്തെ തള്ളിക്കളഞ്ഞ് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മാഈൽ. യുദ്ധാനന്തരം ഹമാസിനെ ഒഴിവാക്കാൻ ഫലസ്തീൻ ജനത സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബന്ദിമോചനക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും ഹനിയ്യ പറഞ്ഞു. വർഷങ്ങളായി ഇസ്രായേൽ പിടികൂടി തടങ്കിലടച്ച മുഴുവൻ ഫലസ്തീനികളെയും വിട്ടയച്ചാൽ മാത്രമേ ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ളവരെ വിട്ടയക്കൂ. കൂടാതെ ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായി പിൻവാങ്ങുകയും സമ്പൂർണ വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ യുദ്ധം തുടങ്ങിയ ശേഷം ഗസ്സ ജനതക്കിടയിൽ ഹമാസിന്റെ സ്വാധീനം വർധിച്ചതായും ഹനിയ്യ അഭിപ്രായപ്പെട്ടു. ഫലസ്തീൻ ജനത ഹമാസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് യുദ്ധാനന്തര ഗസ്സയെ കുറിച്ച് സംസാരിക്കുന്നവർ മനസ്സിലാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.