ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ തീരുമാനത്തോട് പ്രതികരിക്കാതെ ഇസ്രായേൽ
text_fieldsകൈറോ: വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഉറപ്പുനൽകിയതോടെ നേരത്തേയുള്ള ധാരണപ്രകാരം അടുത്തഘട്ടം ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്. ശനിയാഴ്ച മൂന്നു ബന്ദികളെയാണ് വിട്ടയക്കുക.
ശനിയാഴ്ച ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും, ആവശ്യത്തിന് സഹായമെത്തിക്കാതെ കരാർ ലംഘിച്ചതിനാൽ ബന്ദി മോചനം വൈകിപ്പിക്കുമെന്ന് ഹമാസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ആശങ്കക്ക് ഇടയാക്കിയിരുന്നു.
എന്നാൽ, ഹമാസിന്റെ തീരുമാനത്തെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഔഷധ, ഇന്ധന വിതരണം, ഗസ്സയിൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രതിനിധി സംഘം കൈറോയിൽ ഈജിപ്ത് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും ഖത്തർ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നെന്നും ഹമാസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.