ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട്; നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് കമല ഹാരിസ്
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നിലപാടിൽ താൻ ഒരു മാറ്റവും വരുത്തില്ലെന്നും കമല ഹാരിസ് പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ കമല ഹാരിസ് പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണങ്ങളിൽ നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്. ഈ യുദ്ധം അവസാനിക്കണം. വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.
അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും കമല ഹാരിസ് പറഞ്ഞു. യു.എസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്ന് അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെ സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നൽകി.
ട്രംപിന്റെ വംശീയാധിക്ഷേപത്തെ കുറിച്ച് പഴയകാര്യങ്ങൾ തന്നെയാണ് മുൻ പ്രസിഡന്റ് വീണ്ടും ആവർത്തിക്കുന്നതെന്ന് പറഞ്ഞ കമല ഹാരിസ് വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനും തയാറായില്ല. കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.