കമല ഹാരിസിെൻറ സ്ഥാനാർഥിത്വം: ഇന്ത്യൻ സമൂഹത്തിന് ചരിത്രനിമിഷം
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ നാമനിർേദശം ചെയ്തത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷമായി. രാഷ്ട്രീയ വേർതിരിവുകൾക്കിടയിലും ബഹുഭൂരിഭാഗം ഇന്ത്യൻ വംശജരും കമലയുടെ നേട്ടത്തെ സ്വാഗതം ചെയ്തു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് ലഭിച്ച അംഗീകാരമായാണ് സ്ഥാനാർഥിത്വം വിലയിരുത്തുന്നത്. പെപ്സികോ മുൻ േമധാവി ഇന്ദ്രനൂയി അടക്കമുള്ളവർ ബൈഡെൻറ തീരുമാനത്തെ സ്വാഗതം ചെയ്തു. കമലയെ തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും മൊത്തം അമേരിക്കൻ സമൂഹത്തിനും അഭിമാന നിമിഷമാണെന്നും ഇന്ദ്ര നൂയി ട്വീറ്റ് ചെയ്തു. സ്ഥാനാർഥിത്വത്തോടെ ഇന്ത്യൻ അമേരിക്കൻ വംശജർ മുഖ്യധാര സമൂഹമായി മാറിയതായി ഇന്ത്യസ്പോറ സ്ഥാപകനും പ്രമുഖ ഇന്ത്യൻ–അമേരിക്കൻ വംശജനുമായ എം.ആർ. രംഗസ്വാമി പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി ഗ്രൂപ്പായ 'ഇംപാക്ട്' ഡെമോക്രാറ്റിക് പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 10 ദശലക്ഷം ഡോളർ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കമലയുടേത് എല്ലാം ഉൾക്കൊള്ളുന്ന അമേരിക്കയുടെ കഥയാണെന്നും കറുത്ത വർഗക്കാർക്കൊപ്പം ദശലക്ഷക്കണക്കിന് ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്കും പ്രചോദനമാണെന്നും ഇംപാക്ട് എക്സിക്യൂട്ടിവ് ഡയറക്ടർ നീൽ മഖിജ പറഞ്ഞു.
കാലിഫോർണിയയിലെ ഇന്ത്യൻ–അമേരിക്കൻ സംരംഭകൻ അജയ് ഭൂട്ടോറിയ കമല ഹാരിസിനായി ഗ്രാഫിക്, സാമൂഹിക മാധ്യമ പോസ്റ്റുകളും പുറത്തിറക്കും. ബൈഡനുവേണ്ടി ഹിന്ദി അടക്കം വിവിധ ഭാഷകളിൽ ഭൂട്ടോറിയ പ്രചാരണം നടത്തുന്നുണ്ട്. അതേസമയം, കമലയുടെ സ്ഥാനാർഥിത്വം ട്രംപിനെ പിന്തുണക്കുന്ന ഇന്ത്യൻ വംശജരായ വോട്ടർമാരിൽ ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്. ആദ്യ ആഴ്ചകളിൽ കമല ഹാരിസിെൻറ സ്ഥാനാർഥിത്വം ഇന്ത്യൻ വംശജരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെങ്കിലും അധികം വൈകാതെ ട്രംപാണ് ഇരുരാജ്യങ്ങളും തമ്മിലെ മികച്ച ബന്ധത്തിന് നല്ലത് എന്ന തീരുമാനത്തിലെത്തുമെന്ന് ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റി കോ ചെയർ ആയ അൽ മാസൺ പറഞ്ഞു. ബൈഡനും കമലയും ഇന്ത്യക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് രാജ്യത്തിെൻറ അടുത്ത സുഹൃത്താണെന്നും അൽ മാസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.